Sunday, February 28, 2010

sorry i am too busy

ജാതി മത വര്‍ണ വര്‍ഗ്ഗ പ്രായ ഭേദമന്യേ സര്‍വ്വ വ്യാപകത്വം നേടിയെടുത്ത മൊബൈല്‍ ഫോണുകള്‍ വിവര സാങ്കേതിക വിദ്യയുടെ ഒരു വലിയ മുന്നേറ്റം തന്നെയാണ്.ഒരു പക്ഷേ റ്റി.വി യേക്കാളുമേറെ ജന ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് മൊബൈല്‍. വളരെയേറെ ദുരുപയോഗപ്പെടുന്നു എങ്കിലും ഇന്ന് സാധാരണ ജനങ്ങള്‍ക്കു വരെ ഒഴിച്ചുകൂടാനാകാത്ത ഒന്നയി മാറിയിരിക്കുകയാണ് മൊബൈല്‍.ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യം പോലെ ഓരോരുത്തരും ഓരോ നമ്പരുകളില്‍ അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു.പിന്നെ ഏതൊരു കാര്യത്തെയും ദുരുപയോഗത്തിനു ഉതകുമാറാക്കുന്ന കുറ്ച്ചുപേര്‍ ഉണ്ടാകും .അത് സ്വോഭാവികം മാത്രം.അത് ഏതൊരു കാര്യത്തിനുമുണ്ട്.ആ വശം നമുക്കു ചിന്തിക്കണ്ട അതു പോട്ടെ പോസിറ്റീവായതിനെ മാത്രം ചിന്തിക്കാം.ആവശ്യങ്ങളെ ആവേശത്തോടെ ഉള്‍കൊള്ളാം.