Wednesday, August 19, 2009

എന്‍റെ മുന്നില്‍ ദിവസവും....








ദിവസവും ഈ കാഴ്ചകള്‍ കണ്ടാണ് ഞാന്‍ ഉണരുന്നത്.കുരുവന്‍ കുന്ന് അതാണവന്‍റെ പേര്.എന്‍റെ ഈ കൊച്ചു ഗ്രാമത്തിന്
ഇവന്‍ ഒരു അലങ്കാരം തന്നെ.സൂര്യാംശു ഓരോ വയല്പൂവിലും
വൈരം പതിക്കുന്നത് ഇവിടെ നിന്നല്‍ ദിവസവും കാണാം.
എത്ര സുന്ദരമാണെന്നൊ എന്‍റെ ഗ്രാമം.വീടിന്‍റെ ഉമ്മറത്തിരുന്നു
നോക്കുമ്പോള്‍ എത്ര ധന്യനാണു ഞാന്‍ എന്നു കരുതാറുണ്ട്.

Tuesday, August 18, 2009

മൂന്നാര്‍



































മൂന്നാറിലേക്കുള്ള യാത്ര വളരെ യാദ്ര്ശ്ചികമായിരുന്നു.നേര്യമംഗലം വരെ പൊകേണ്ട ആവശ്യവുമായി പൊയതാണ്.നേര്യമംഗലവും വളരെ നല്ല ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.

പാണിയേലി പോര്









നിങ്ങള്‍ കാണുന്ന ഈ ഫോട്ടോകള്‍ പെരുമ്പാവൂരിനടുത്തുള്ള പാണിയേലി എന്ന സ്ധലത്തുള്ള പോര് എന്നറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് സങ്കേതമാണ്.വെള്ളം കുറഞ്ഞു കിടന്ന ഒരു സമയത്താണു ഞാന്‍ അവിടെ പോയത്.
അതി മനോഹരമായ ഒരു സ്ധലം.വെള്ളത്തിണ്ടെ അതിശക്തിയായ ഒഴുക്കില്‍ രൂപന്തരപ്പെട്ട കുഴികള്‍ നോക്കൂ എത്ര അത്ഭുതം അല്ലെ?ചുറ്റും കാടാണ്.കാട്ടില്‍ നിന്നും ഈറ്റയും മുളയുമൊക്കെ ചങ്ങാടം പോലെ കെട്ടി ഫോറസ്റ്റുകാര്‍ കാണാതെ അതി സാഹസികമായി ഈ ഒഴുക്കിലൂടെ കൊണ്ടു പോകുന്ന കാഴ്ച തെല്ലൊരു ഞെട്ടലോടെ ആണു കണ്ടുനിന്നത്.
ഇപ്പോളിതു ഗവര്‍ണ്മെണ്ട് ഏറ്റെടുത്തു എങ്കിലും
എവിടെയും എന്നപോലെ ഇവിടെയും മനുഷ്യന്റ്റെ കരാളഹസ്തങ്ങള്‍ പ്രക്രിതിയുടെ നിറയവ്വനത്തെ കശക്കിയെറിയുന്ന കാഴ്ച കാണാം.