Tuesday, August 18, 2009

പാണിയേലി പോര്









നിങ്ങള്‍ കാണുന്ന ഈ ഫോട്ടോകള്‍ പെരുമ്പാവൂരിനടുത്തുള്ള പാണിയേലി എന്ന സ്ധലത്തുള്ള പോര് എന്നറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് സങ്കേതമാണ്.വെള്ളം കുറഞ്ഞു കിടന്ന ഒരു സമയത്താണു ഞാന്‍ അവിടെ പോയത്.
അതി മനോഹരമായ ഒരു സ്ധലം.വെള്ളത്തിണ്ടെ അതിശക്തിയായ ഒഴുക്കില്‍ രൂപന്തരപ്പെട്ട കുഴികള്‍ നോക്കൂ എത്ര അത്ഭുതം അല്ലെ?ചുറ്റും കാടാണ്.കാട്ടില്‍ നിന്നും ഈറ്റയും മുളയുമൊക്കെ ചങ്ങാടം പോലെ കെട്ടി ഫോറസ്റ്റുകാര്‍ കാണാതെ അതി സാഹസികമായി ഈ ഒഴുക്കിലൂടെ കൊണ്ടു പോകുന്ന കാഴ്ച തെല്ലൊരു ഞെട്ടലോടെ ആണു കണ്ടുനിന്നത്.
ഇപ്പോളിതു ഗവര്‍ണ്മെണ്ട് ഏറ്റെടുത്തു എങ്കിലും
എവിടെയും എന്നപോലെ ഇവിടെയും മനുഷ്യന്റ്റെ കരാളഹസ്തങ്ങള്‍ പ്രക്രിതിയുടെ നിറയവ്വനത്തെ കശക്കിയെറിയുന്ന കാഴ്ച കാണാം.

2 comments:

  1. 2 പ്രാവശ്യം പോയിട്ടുണ്ട്. ഒരു പോസ്റ്റും ഇട്ടിരുന്നു പോരിനെപ്പറ്റി.

    ആ കുഴികളുടെ ആഴം ഭീകരം തന്നെ.

    ReplyDelete